കോവിഡ് മരണപ്പട്ടിക പുതുക്കും: മന്ത്രി വീണാ ജോർജ്‌


തിരുവനന്തപുരം
കോവിഡ് മരണപ്പട്ടിക സമഗ്രമായി പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കേന്ദ്രത്തിന്റെ പുതിയ മാർഗരേഖയനുസരിച്ചാണ് പുതുക്കുന്നത്. ദിവസങ്ങൾക്കകം മാർഗരേഖയ്ക്ക് അന്തിമ രൂപമാകും. നെഗറ്റീവായാലും 30 ദിവസത്തിനുള്ളിലെ മരണം കോവിഡ് മരണമാണെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചേർക്കും.പരാതികൾ പരിഹരിക്കും. കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. സംസ്ഥാനത്തെ 90 ശതമാനത്തിലധികം പേർ ആദ്യഡോസ് വാക്സിൻ എടുത്തു. ഒരു കോടിയിലധികം പേർക്ക് സമ്പൂർണ വാക്സിനേഷനായെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3CL115X

Comments

Archive

Contact Form

Send