ഉത്തരാഖണ്ഡിൽ ചൈനീസ് സൈന്യം കടന്നുകയറിയതായി റിപ്പോർട്ട്
ന്യൂഡൽഹി
ആഗസ്ത് 30ന് നൂറിലധികം ചൈനീസ് പട്ടാളക്കാർ അതിർത്തി കടന്ന് ഉത്തരാഖണ്ഡിൽ എത്തിയതായി റിപ്പോർട്ട്. 55 കുതിരകളിലായി തുൻ ജുൻ ലാ പാസ് വഴി ബാരഹോത്തിയിൽ എത്തിയ ഇവർ മൂന്നുമണിക്കൂറോളം പ്രദേശത്ത് തുടർന്നു. അഞ്ചുകിലോമീറ്ററോളം ഇന്ത്യൻ പ്രദേശത്തേക്ക് കടന്ന ചൈനീസ് പട്ടാളക്കാർ ഒരു പാലത്തിന് കേടുപാടുണ്ടാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. സൈന്യവും ഐടിബിപിയും സ്ഥലത്തെത്തിയപ്പോഴേക്കും ഇവർ തിരിച്ചുപോയി. ഏറ്റുമുട്ടലുണ്ടായില്ല. 17 മാസമായി കിഴക്കൻ ലഡാക്കിൽ ഇരു സൈന്യവും തമ്മിൽ സംഘർഷം തുടരുന്നതിനിടെയാണ് ലഡാക്കിലൂടെയുള്ള കടന്നുകയറ്റം.
Credits National || Deshabhimani Online News https://ift.tt/3zVCPMs
Comments