സംരംഭക ലൈസൻസ് കൈമാറ്റം ലളിതമാക്കി: മന്ത്രി എം വി ഗോവിന്ദൻ


തിരുവനന്തപുരം
പഞ്ചായത്തുകളിൽ ആരംഭിച്ച വ്യവസായ, വ്യാപാര സംരംഭങ്ങളുടെ ലൈസൻസ് ഒരു വർഷത്തിനുള്ളിൽ മറ്റൊരാളുടെ പേരിലേക്ക് മാറ്റാൻ ഇനി തടസ്സമുണ്ടാകില്ലെന്ന് മന്ത്രി എം വി ഗോവിന്ദൻ. ഇതിനുണ്ടായിരുന്ന സാങ്കേതിക തടസ്സം മാറ്റി ഉത്തരവിടാൻ നിർദേശിച്ചിട്ടുണ്ട്.
എന്നാൽ, ലൈസൻസെടുത്ത ആവശ്യത്തിൽ മാറ്റംവരുത്തരുത്. പുതിയ ഉടമസ്ഥൻ കെട്ടിടത്തിന്റെ ഉടമസ്ഥനല്ലെങ്കിൽ ഉടമയുടെ സമ്മതപത്രം ഉറപ്പാക്കണം. ഇതോടെ വ്യവസായമോ വ്യാപാരമോ കൈമാറ്റം ലഭിച്ച് കിട്ടുന്ന വ്യക്തി എല്ലാ ലൈസൻസും വീണ്ടും എടുക്കേണ്ട സ്ഥിതി ഇല്ലാതാകുമെന്നും മന്ത്രി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3AY1CRc

Comments

Archive

Contact Form

Send