അറബിക്കടലിലും ചക്രവാതച്ചുഴി; 10 ജില്ലയിൽ 
മഞ്ഞ അലർട്ട്‌

തിരുവനന്തപുരം > ബംഗാൾ ഉൾക്കടലിനു പിന്നാലെ തെക്കുകിഴക്കൻ അറബിക്കടലിലും ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. 48 മണിക്കൂറിൽ ചക്രവാതച്ചുഴി ന്യൂനമർദമായി മാറുമെന്നാണ് പ്രവചനം. തിങ്കൾ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ചൊവ്വ ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധൻ കോഴിക്കോട് ജില്ലയിലും ഓറഞ്ച് അലർട്ട് (അതിശക്ത മഴ) പ്രഖ്യാപിച്ചു.

തിങ്കൾ തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ചൊവ്വ കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ടാണ്. വ്യാഴംവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയുണ്ടാകും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3A1j6eh

Comments

Archive

Contact Form

Send