മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടിയിലേക്ക്


കുമളി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വെള്ളി രാവിലെ ആറിന് 135.45 അടിയായിരുന്നത് രാത്രി ഏഴോടെ 135.50 ആയി ഉയർന്നു. പദ്ധതി പ്രദേശത്ത് രാത്രി മഴ ശക്തമായി. വെള്ളി രാവിലെ ആറ് വരെ അണക്കെട്ട് പ്രദേശത്ത് 28 മില്ലിമീറ്ററും തേക്കടിയിൽ 6.8 മില്ലിമീറ്ററും മഴപെയ്തു. ഓരോ സെക്കൻഡിലും ശരാശരി 3805.46 ഘനഅടി വീതം വെള്ളം ഒഴുകിയെത്തി. തമിഴ്നാട് ഓരോ സെക്കൻഡിലും 1963.46 ഘനയടി വീതം വെള്ളം കൊണ്ടുപോയി. 142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3CayFSw

Comments

Archive

Contact Form

Send