ദളിതർക്ക് ബഹിഷ്കരണം: 23 പേർ അറസ്‌റ്റിൽ
ചണ്ഡീഗഢ്
ഹരിയാന ജിന്ദിലെ ഛത്തർ ഗ്രാമത്തിലെ ദളിത് കുടുംബങ്ങൾക്ക് സാമൂഹ്യ ബഹിഷ്കരണം ഏർപ്പെടുത്തിയ സംഭവത്തിൽ മുൻ ഗ്രാമത്തലവനടക്കം 23 പേർ അറസ്റ്റിൽ.
കബഡി കളിക്കിടെയുണ്ടായ തർക്കത്തിന്റെ പേരിൽ ഒരു ദളിത് യുവാവിനെ സവർണവിഭാഗക്കാർ മർദിച്ചിരുന്നു. ഇതിലുള്ള കേസ് പിൻവലിപ്പിക്കുന്നതിനാണ് ബഹിഷ്കരണം ഏർപ്പെടുത്തിയതെന്ന് ദളിത് കുടുംബങ്ങൾ പറഞ്ഞു. സവർണരുടെ നേതൃത്വത്തിൽ പഞ്ചായത്ത് വിളിച്ചുകൂട്ടിയാണ് ബഹിഷ്കരണം പ്രഖ്യാപിച്ചത്.
ഇരുന്നൂറോളം ദളിത് കുടുംബങ്ങളുണ്ടിവിടെ. ബഹിഷ്കരണം കാരണം, അവശ്യവസ്തുക്കൾ വാങ്ങാനോ കൃഷിയിടങ്ങളിൽ പോകാനോ കഴിയാത്ത സ്ഥിതിയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. തുടർന്നാണ്, എസ്സി–-എസ്ടികാർക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം പ്രതികളെ അറസ്റ്റുചെയ്തത്.
Credits National || Deshabhimani Online News https://ift.tt/3FUM8R0
Comments