യുപി വ്യാജ ബിരുദ സർട്ടിഫിക്കറ്റ്‌ : 2 വിസിമാർക്കും പങ്കെന്ന്‌ റിപ്പോർട്ട്‌

ന്യൂഡൽഹി> ഉത്തർപ്രദേശിലെ വ്യാജ ബിരുദതട്ടിപ്പിൽ രണ്ട് വൈസ് ചാൻസലർമാർക്കും പങ്കുണ്ടെന്ന് കണ്ടെത്തൽ. കേന്ദ്ര സർക്കാരിനു കീഴിൽ മഹാരാഷ്ട്ര വാർധയിലുള്ള മഹാത്മാഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയ വിസി പ്രൊഫ. രജനീഷ്കുമാർ ശുക്ല, ജാർഖണ്ഡ് സർക്കാരിനു കീഴിലെ കോൽഹാൻ സർവകലാശാല വിസി പ്രൊഫ. ഗംഗാധർ പാണ്ഡെ എന്നിവർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കണ്ടെത്തൽ.

വാരണാസിയിലെ സമ്പൂർണാനന്ദ് സംസ്കൃത വിശ്വവിദ്യാലയം സർവകലാശാല കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്. രണ്ട് വിസിമാരും നേരത്തേ ഇവിടെയാണ് പ്രവർത്തിച്ചിരുന്നത്. 2019ലാണ് പ്രൊഫ. രജനീഷ്കുമാർ ശുക്ല ഹിന്ദി വിശ്വവിദ്യാലയ വിസിയായത്. ഗംഗാധർ പാണ്ഡെ 2020 മെയിലാണ് കോൽഹാൻ സർവകലാശാലാ വിസിയായത്.

യുപി സർക്കാരിനു കീഴിലുള്ള സമ്പൂർണാനന്ദ് സംസ്കൃത വിശ്വവിദ്യാലയം സർവകലാശാല കേന്ദ്രീകരിച്ചുള്ള വ്യാജസർട്ടിഫിക്കറ്റ് തട്ടിപ്പുവഴി ആയിരക്കണക്കിന് ആളുകൾ സർക്കാർ ജീവനക്കാരും പ്രൈമറി സ്കൂൾ അധ്യാപകരുമായി നിയമനം നേടി. 2004 മുതൽ 2014 വരെയെങ്കിലും വലിയതോതിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും രജിസ്ട്രാറുമാർ, പരീക്ഷാ കൺട്രോളർമാർ, സിസ്റ്റം മാനേജർമാർ തുടങ്ങിയവർക്ക് പങ്കുണ്ടെന്നും റിപ്പോർട്ടിൽ കണ്ടെത്തലുണ്ട്. അന്വേഷണം തുടരുമെന്നും കുറ്റവാളികൾക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്നും സർക്കാർ വൃത്തങ്ങൾ അവകാശപ്പെട്ടു.



Credits National || Deshabhimani ​Online ​News https://ift.tt/3pPu1WX

Comments

Archive

Contact Form

Send