500 സപ്ലൈകോ മാർക്കറ്റിൽ ഓൺലൈൻ വ്യാപാരം
തിരുവനന്തപുരം
സംസ്ഥാനത്തെ 500 സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ മാർച്ചിൽ ഓൺലൈൻ വ്യാപാരം ആരംഭിക്കുമെന്ന് മന്ത്രി ജി ആർ അനിൽ നിയമസഭയെ അറിയിച്ചു. കെഎസ്ആർടിസി ബസുകൾ രൂപമാറ്റം വരുത്തി മൊബൈൽ മാവേലി യൂണിറ്റാക്കും.
സപ്ലൈകോയിൽ സ്റ്റോക്ക്, പർച്ചൈസ്, സെയിൽസ് എന്നിവ നിരീക്ഷിക്കാൻ കേന്ദ്രീകൃത സംവിധാനം ഒരുക്കും. ഏപ്രിലോടെ പ്രവർത്തനം ആരംഭിക്കും. ഓൺലൈൻ പണമടയ്ക്കൽ സംവിധാനവും നടപ്പാക്കും. നിലവിൽ 175 വിൽപ്പനശാലയിൽ ഗൃഹോപകരണ വിൽപ്പന നടക്കുന്നു.
Credits Kerala || Deshabhimani Online News https://ift.tt/2XU4fVW
Comments