5 ലക്ഷംവരെ വായ്‌പ ; പ്രവാസി ഭദ്രതാ മൈക്രോ പദ്ധതിക്ക് നാളെ തുടക്കം
തിരുവനന്തപുരം
കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ടവരും തിരിച്ചെത്തിയവരുമായ പ്രവാസികൾക്ക് നോർക്ക നടപ്പാക്കുന്ന പ്രവാസി ഭദ്രത മൈക്രോ പദ്ധതിക്ക് ചൊവ്വാഴ്ച തുടക്കം. അഞ്ചു ലക്ഷം രൂപവരെ സ്വയംതൊഴിൽ വായ്പ ലഭ്യമാക്കുന്ന പദ്ധതി പകൽ ഒന്നിന് മാസ്കറ്റ് ഹോട്ടലിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
കെഎസ്എഫ്ഇ വഴി നടപ്പാക്കുന്ന പദ്ധതിയിൽ തുകയുടെ 25 ശതമാനം(പരമാവധി ഒരു ലക്ഷം രൂപ) മൂലധന സബ്സിഡി ലഭിക്കും. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് ആദ്യ നാലു വർഷം മൂന്നു ശതമാനം പലിശ സബ്സിഡിയും ഉണ്ടാകും. കെഎസ്എഫ്ഇ ശാഖകൾ വഴി അപേക്ഷ നൽകാം. കേരള ബാങ്ക് ഉൾപ്പെടെ സഹകരണസ്ഥാപനങ്ങൾ, പ്രവാസി സഹകരണ സൊസൈറ്റികൾ, ദേശസാൽക്കൃത ബാങ്കുകൾ തുടങ്ങിയ ധനകാര്യസ്ഥാപനങ്ങൾ വഴി പദ്ധതി വിപുലമാക്കും.
പ്രവാസികൾക്കായി നോർക്ക വഴി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന രണ്ടാമത്തെ സംരംഭകത്വ സഹായ പദ്ധതിയാണിത്. കുടുംബശ്രീ വഴി രണ്ടു ലക്ഷം രൂപവരെ പലിശരഹിത വായ്പ അനുവദിക്കുന്ന പദ്ധതി ആഗസ്തിൽ ആരംഭിച്ചിരുന്നു. ഉദ്ഘാടന ചടങ്ങിൽ നോർക്ക റസിഡന്റ് വൈസ് ചെയർമാൻ കെ വരദരാജൻ അധ്യക്ഷനാകും.
Credits Kerala || Deshabhimani Online News https://ift.tt/3jwxDJx
Comments