"രാമരാജ്യം സാക്ഷാത്‌കരിച്ചത്‌ കോൺഗ്രസ്‌'; ഉത്തരേന്ത്യൻ ദിനപത്രത്തിൽ കോൺഗ്രസ്‌ പരസ്യം

ന്യൂഡൽഹി > ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പിടിച്ചുനിൽക്കാൻ വീണ്ടും രാമരാജ്യ കാർഡിറക്കി കോൺഗ്രസ്. ബാബ്രി മസ്ജിദ് രാജീവ് ഗാന്ധിയുടെ നിർദ്ദേശപ്രകാരം രാമഭക്തർക്കായി തുറന്നുകൊടുത്തു എന്നാണ് ദൈനിക് ഭാസ്കാർ ദിനപത്രത്തിൽ കോൺഗ്രസ് നൽകിയിരിക്കുന്ന പരസ്യത്തിലെ വാചകം. കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ പേരിലുള്ള പരസ്യം ഒന്നാംപേജിലാണ് നൽകിയിരിക്കുന്നത്. യു.പി തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോൺഗ്രസ് ബിജെപിയുടെ തന്ത്രം പയറ്റുന്നത്.

രാമരാജ്യം എന്ന സങ്കൽപ്പം സാക്ഷാത്കരിച്ചത് കോൺഗ്രസാണെന്നാണ് ദൈനിക് ഭാസ്കർ ദിനപത്രത്തിൽ പാർട്ടി നൽകിയിരിക്കുന്ന ഫുൾ പേജ് പരസ്യം. 1986ൽ രാജീവ് ഗാന്ധിയുടെ നിർബന്ധപ്രകാരം അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി ബഹാദൂർ സിങ് രാമജന്മഭൂമി രാമഭക്തർക്കായി തുറന്നു കൊടുത്തെന്നും പരസ്യത്തിൽ പറയുന്നു. അയോധ്യയിൽ രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയതും കോൺഗ്രസ് ആണെന്നും പരസ്യത്തിൽ ഉണ്ട്.



Credits National || Deshabhimani ​Online ​News https://ift.tt/30xX7Q9

Comments

Archive

Contact Form

Send