പുതിയ പാർടി രൂപീകരണം ; കർഷക നേതാക്കളെ കണ്ട് അമരീന്ദര്‍


ന്യൂഡൽഹി
കോൺഗ്രസ് വിട്ട പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് പുതിയ പാർടിയുടെ രൂപീകരണ ചർച്ച തുടങ്ങി. കർഷകസംഘടന നേതാക്കളെ നേരിൽക്കണ്ട്ചർച്ച നടത്തി. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളിൽ വലിയ വിഭാഗം അമരീന്ദറിനോട് അനുഭാവമുള്ളവരാണ്. ഉടൻതന്നെ സംസ്ഥാനതല പര്യടനം നടത്തും. നിലവിലെ എംഎൽഎമാരിൽ എത്രപേർ കൂടെയുണ്ടാകും എന്ന ചോദ്യത്തോട് ‘അതു ഞാൻ വെളിപ്പെടുത്തുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ’ എന്നായിരുന്നു അമരീന്ദറിന്റെ പ്രതികരണം. കോൺഗ്രസ് നേതൃത്വം ഹീനമായ നുണയാണ് പ്രചരിപ്പിക്കുന്നത്. പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞ കാര്യങ്ങൾ ഞെട്ടിച്ചെന്നും അമരീന്ദർ പറഞ്ഞു.

അമരീന്ദർസിങ്ങും ബാദൽകുടുംബവും(ശിരോമണി അകാലിദൾ നേതൃത്വം) പരസ്പരം സഹായിച്ചാണ് നിലകൊള്ളുന്നതെന്ന് റാവത്ത് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ അമരീന്ദർ ശ്രമിച്ചില്ലെന്നും റാവത്ത് പറഞ്ഞു.

സർക്കാരിനെതിരെയും നിരന്തരം പരസ്യകലാപം നടത്തിയ നവ്ജ്യോത് സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കിയത് ആരാണ്? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ക്യാപ്റ്റന്റെ(അമരീന്ദർ) നേതൃത്വത്തിൽത്തന്നെ നേരിടുമെന്ന് സെപ്തംബർ ഒന്നിനും റാവത്ത് പറഞ്ഞു. നേതൃമാറ്റത്തിന് ഹൈക്കമാൻഡ് ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. ഇപ്പോൾ മറിച്ച് പറയുന്നതിന്റെ അടിസ്ഥാനം എന്താണെന്നും അമരീന്ദർ ചോദിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/3uukSU1

Comments

Archive

Contact Form

Send