മുല്ലനേഴി പുരസ്‌കാരം മുരുകൻ കാട്ടാക്കടയ്‌ക്ക്‌ സമ്മാനിച്ചു


തൃശൂർ
മുല്ലനേഴി ഫൗണ്ടേഷനും അവിണിശേരി സർവീസ് സഹകരണ ബാങ്കും ഏർപ്പെടുത്തിയ മുല്ലനേഴി പുരസ്കാരം കവി മുരുകൻ കാട്ടാക്കടക്ക് പി ബാലചന്ദ്രൻ എംഎൽഎ സമ്മാനിച്ചു. മുല്ലനേഴിയുടെ പേരിൽ സംസ്ഥാനത്തെ വിദ്യാർഥികൾക്കുള്ള വിദ്യാലയ കാവ്യ പ്രതിഭാ പുരസ്കാരവും വിതരണം ചെയ്തു. മുല്ലനേഴി ഫൗണ്ടേഷൻ പ്രസിഡന്റ് അശോകൻ ചരുവിൽ അധ്യക്ഷനായി. സെക്രട്ടറി സി രാവുണ്ണി, ട്രഷറർ ജയൻ കോമ്രേഡ്, കാവുമ്പായി ബാലകൃഷ്ണൻ, പ്രിയനന്ദനൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, വിജേഷ് എടക്കുന്നി, കെ എസ് സുനിൽകുമാർ എന്നിവർ സംസാരിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3jTXATo

Comments

Archive

Contact Form

Send