എസ്‌സിഎഫ്‌ഡബ്ല്യുഎ അംഗത്വവിതരണം ഉദ്ഘാടനം ചെയ്തു


തിരുവനന്തപുരം
സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ (എസ്സിഎഫ്ഡബ്ല്യുഎ) ഈ വർഷത്തെ അംഗത്വവിതരണം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രൻപിള്ള, എം എ ബേബി എന്നിവർ എസ്സിഎഫ്ഡബ്ല്യുഎ ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണനിൽനിന്ന് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.


വയോജനങ്ങൾക്ക് നിലവിലുള്ള നയത്തിൽ കൂടുതൽ കൂട്ടിച്ചേർക്കലുകൾ അനിവാര്യമാണെന്നും ഐക്യരാഷ്ട്രസംഘടനയുടെയും ലോകാരോഗ്യസംഘടനയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഇവിടെയും ഏറ്റെടുത്ത് നടപ്പാക്കണമെന്ന് എസ് രാമചന്ദ്രൻപിള്ള പറഞ്ഞു. എല്ലാ വയോജനങ്ങളെയും സംഘടനയിൽ അംഗങ്ങളായി കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജി രാജൻ, സംസ്ഥാന സെക്രട്ടറിമാരായ ആർ രാജൻ, സി പി രവീന്ദ്രൻ, ട്രഷറർ കാട്ടാക്കട രാമചന്ദ്രൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എസ് ഉമാ ചന്ദ്രബാബു, ജില്ലാ സെക്രട്ടറി സുകുമാരൻ ആശാരി, ജില്ലാ ട്രഷറർ എസ് ശങ്കരൻകുട്ടി എന്നിവരും പങ്കെടുത്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3ldxnQF

Comments

Archive

Contact Form

Send