ചതുപ്പിൽ വീണ് കുട്ടിയാന ചെരിഞ്ഞു; പിരിഞ്ഞുപോകാതെ കാട്ടാനക്കൂട്ടം
ഗൂഡല്ലൂർ > നീലഗിരി പന്തല്ലൂർ താലൂക്കിൽ മഴവൻ ചേരമ്പാടി വയലിൽ സ്വകാര്യ തോട്ടത്തിലെ ചതുപ്പിൽ വീണ് കാട്ടാനക്കുട്ടി ചെരിഞ്ഞു. പരിസരത്തേക്ക് വനംവകുപ്പ് അധികൃതരെ കയറാൻ അനുവദിക്കാതെ കാട്ടാനക്കൂട്ടം ചതുപ്പിന് ചുറ്റും കൂട്ടംകൂടി നിൽക്കുകയാണ്. കുട്ടിയാനകൾ ഉൾപ്പെടുന്ന കാട്ടാനക്കൂട്ടം വെള്ളിയാഴ്ച രാത്രിയാണ് കൃഷിസ്ഥലത്തേക്ക് ഇറങ്ങിയത്. തുടർന്ന് കുട്ടിയാന ചതുപ്പിൽ വീണ് ചെരിയുകയായിരുന്നു.
ശനിയാഴ്ച രാവിലെ നാട്ടുകാർ കാട്ടാനക്കുട്ടി ചെളിയിൽ മുങ്ങി ചെരിഞ്ഞ നിലയിൽ കാണുകയും വനംവകുപ്പിനെ വിവരം അറിയിക്കുകയുമായിരുന്നു. രാവിലെ വനംവകുപ്പ് അധികൃതർ എത്തിയെങ്കിലും വൈകുന്നേരം വരെ കാട്ടാനകൾ ചതുപ്പിലേക്ക് അടുക്കാൻ അനുവദിച്ചില്ല. ആനക്കൂട്ടത്തെ പ്രദേശത്തുനിന്ന് മാറ്റാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ തടസപ്പെടുകയായിരുന്നു.
Credits National || Deshabhimani Online News https://ift.tt/3zZncU8
Comments