ജനസംഖ്യ വര്‍ധിപ്പിച്ച് ഭരണം പിടിച്ചെടുക്കാൻ ശ്രമമെന്ന് ; വർഗീയ പരാമർശവുമായി അസം മുഖ്യമന്ത്രി
ഗുവാഹത്തി
അസമിലെ ന്യൂനപക്ഷത്തിനെതിരെ വർഗീയ പരാമർശവുമായി മുഖ്യമന്ത്രി ഹിമന്ത ബിസ്വ സര്മ. രണ്ടായിരത്തി അമ്പതോടെ അസമിലെ ഭരണം പിടിച്ചെടുക്കാന് "അനധികൃത കുടിയേറ്റക്കാർ'പദ്ധതി ആസൂത്രണം ചെയ്യുകയാണെന്നും ജനസംഖ്യാ വര്ധനയിലൂടെ ന്യൂനപക്ഷം ഭൂരിപക്ഷമായി മാറുമെന്നും ഹിമന്ത പറഞ്ഞു. അസമിൽ ആയിരത്തി അഞ്ഞൂറോളം കുടുംബത്തിലെ അയ്യായിരത്തോളം പേരെ കുടിയൊഴിപ്പിച്ചത് വന് വിവാദമായതിന് പിന്നാലെയാണ് ബിജെപി മുഖ്യമന്ത്രിയുടെ പരാമർശം. കുടിയൊഴിപ്പിക്കപ്പെട്ടവരെല്ലാം ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളാണ്.
രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും സിപജ്ഹാർ, ബോർഖോള, ലുംഡിങ് മണ്ഡലങ്ങളിലെ ജനസംഖ്യാ നിരക്കിൽ രണ്ടായിരത്തി ഇരുപത്തഞ്ചോടെ മാറ്റമുണ്ടാകുമെന്നും ഹിമന്ത പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെട്ടവരിൽ ആറായിരം പേർ ദേശീയ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടാത്തവരാണെന്നും ഹിമന്ത പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/2Y5tnZu
Comments