അവാർഡ് അപ്രതീക്ഷിതം ; നല്ല സിനിമകളുടെ ഭാഗമാകാനായതിൽ സന്തോഷം : അന്നബെൻ
കൊച്ചി
മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കിട്ടിയതിൽ അതീവസന്തോഷമുണ്ടെന്ന് അന്ന ബെൻ. ‘കപ്പേളയ്ക്ക് നോമിനേഷനുണ്ടെന്ന് അറിഞ്ഞിരുന്നു. ആരാധനയോടെ നോക്കിയിരുന്ന പല നടിമാരുടെയും മികച്ച കഥാപാത്രങ്ങൾ നോമിനേഷനിൽ ഉണ്ടായിരുന്നു. അതിനാൽ അവാർഡ് അപ്രതീക്ഷിതമാണ്. നല്ല സിനിമകളുടെ ഭാഗമാകാനായതിൽ സന്തോഷമുണ്ട്’–- അന്ന പറഞ്ഞു.
പുതിയ ചിത്രം ‘നൈറ്റ് ഡ്രൈവി’ന്റെ ആലുവ ചൂണ്ടി ഭാരത് മാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ലൊക്കേഷനിൽവച്ചാണ് അന്ന ബെൻ അവാർഡ് വിവരം അറിഞ്ഞത്. കേക്ക് മുറിച്ച് കുടുംബത്തിനും സഹപ്രവർത്തകർക്കുമൊപ്പം ആഘോഷിച്ചു. സംവിധായകൻ വൈശാഖ് മധുരം നൽകി. അച്ഛൻ ബെന്നി പി നായരമ്പലം, അമ്മ ഫുൽജ, സഹോദരി സൂസന്ന, നടൻമാർ ഇന്ദ്രജിത്, റോഷൻ മാത്യു, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത് അലക്സാണ്ടർ എന്നിവർ ആഘോഷത്തിൽ പങ്കുചേർന്നു.
Credits Kerala || Deshabhimani Online News https://ift.tt/3p9KGE8
Comments