വാർത്താസമ്മേളനത്തിൽ വെട്ടിലായി സുരേന്ദ്രൻ


തിരുവനന്തപുരം
കെ റെയിലിന്റെ അർധ അതിവേഗ പാതയ്ക്കെതിരെ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിൽവർലൈൻ പാരിസ്ഥിതികമായി ദോഷമുണ്ടാക്കുമെന്നും പദ്ധതിയിൽനിന്നും സംസ്ഥാനം പിൻമാറണമെന്നും ആവശ്യപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് നിലപാട് ഇല്ലാതെ സുരേന്ദ്രൻ വെട്ടിലായത്. പദ്ധതിക്ക് പരിസ്ഥിതി ആഘാതപഠനംപോലും വേണ്ടെന്ന കേന്ദ്ര സർക്കാർ നിലപാട് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചു. എതിർപ്പുണ്ടെങ്കിൽ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തി പദ്ധതി തടഞ്ഞുകൂടെയെന്ന് ചോദിച്ചപ്പോഴാണ് സുരേന്ദ്രന് അമളി മനസ്സിലായത്. കേന്ദ്രത്തിൽ സമ്മർദം ചെലുത്തേണ്ട കാര്യമില്ലെന്നും അവർക്ക് നല്ല ജാഗ്രതയുണ്ടെന്നുംപറഞ്ഞ് തടിതപ്പി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3neoUfY

Comments

Archive

Contact Form

Send