മാല മോഷ്ടാക്കളായ ദമ്പതിമാരെ പിടികൂടി

കൊച്ചി> മാല മോഷ്ടാക്കളായ ദമ്പതികളെ പിടികൂടി. എറണാകുളം നായരമ്പലം നെടുങ്ങാട് കളത്തിപ്പറമ്പില് വീട്ടില് സുജിത്ത് കുമാര് ഇയാളുടെ ഭാര്യ വിദ്യ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബൈക്കില് സഞ്ചരിച്ചാണ് ഇവര് മാലമോഷണം നടത്തുന്നത്. രണ്ടാം തീയതി നായരമ്പലം സ്വദേശിനിയുടെ മാല സുജിത്തും വിദ്യയും ചേര്ന്ന് കവര്ന്നിരുന്നു. രാവിലെ പള്ളിയില് പോകുകയായിരുന്ന വീട്ടമ്മയാണ് കവര്ച്ചക്ക് ഇരയായത്.

നെടുങ്ങാട് പള്ളിപ്പാലത്തിനു സമീപം സ്കൂട്ടറില് കടന്നുപോകവേ മാല പൊട്ടിക്കുകയായിരുന്നു. സുജിത്താണ് സ്കൂട്ടര് ഓടിച്ചിരുന്നത്. പിന്നിലിരുന്ന വിദ്യ മാല പൊട്ടിക്കുകയായിരുന്നു. രണ്ടര പവന്റെ മാലയാണ് കവര്ന്നത്.

സംഭവത്തിനുശേഷം പ്രദേശത്തുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങള് പൊലീസ് പരിശോധിച്ചിരുന്നു. സ്കൂട്ടര് കടന്നുപോകുന്നത് കാണാമെങ്കിലും ആരാണ് സഞ്ചരിച്ചിരുന്നതെന്ന് വ്യക്തമായിരുന്നില്ല. വ്യാജ നമ്പര് പ്ലേറ്റാണ് ഉപയോഗിച്ചിരുന്നത്. പ്രതികളെ കണ്ടെത്തുന്നതിന് ഇത് വെല്ലുവിളിയുയര്ത്തി.

ഇതേതുടര്ന്ന് ഇരുചക്രവാഹനങ്ങളില് കറങ്ങി മാല മോഷ്ടിക്കുന്ന സംഘങ്ങളുടെ വിവരങ്ങള് പൊലീസ് ശേഖരിച്ചു. ഇവരില് പലരെയും പൊലീസ് നേരിട്ട് വിളിച്ച് ചോദ്യം ചെയ്തു. ഇങ്ങനെയാണ് സുജിത്തും വിദ്യയും ചേര്ന്നാണ് കവര്ച്ച നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്. ചോദ്യംചെയ്യലില് ഇരുവരും കുറ്റം സമ്മതിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3DId4kP

Comments

Archive

Contact Form

Send