ഗൂഗിള്‍വഴി കാണിച്ചു; ലോറികള്‍ അട്ടപ്പാടി ചുരത്തില്‍ കുടുങ്ങി

മണ്ണാര്ക്കാട്: ഗൂഗിള് മാപ്പ് വഴികാട്ടി കോയമ്പത്തൂരിലേക്കു പോയ രണ്ട് ട്രെയിലര് ലോറികള് അട്ടപ്പാടി ചുരത്തില് കുടുങ്ങി. ഒരെണ്ണം മറിഞ്ഞും മറ്റൊന്ന് റോഡില് വിലങ്ങായും കുടുങ്ങുകയായിരുന്നു.

ബുധനാഴ്ച രാത്രി കോഴിക്കോട് നിന്ന് കോയമ്പത്തൂരിലേക്ക് കേബിളുമായി പോകുകയായിരുന്ന രണ്ട് ട്രെയ്ലര് ലോറികളാണ് അട്ടപ്പാടി ചുരത്തില് ഏഴാം വളവില് ചുരത്തില് കുടുങ്ങിയത്. രണ്ട് ലോറികളില് ഒന്നിന്റെ കേബിള് കയറ്റിയ ഭാഗം മറിഞ്ഞ നിലയിലാണ്. ഇതോടെ മണ്ണാര്ക്കാട് - അട്ടപ്പാടി ഭാഗത്തേക്കുള്ള ഗതാഗതം പൂര്ണ്ണമായും സ്തംഭിച്ചു. പാലക്കാട് വഴി പോകേണ്ട ലോറികള് ഗൂഗിള് മാപ്പ് കാണിച്ച ദിശയിലൂടെ സഞ്ചരിച്ച് ചുരത്തില് കുടുങ്ങുകയായിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3vcomdW

Comments

Archive

Contact Form

Send