സുപ്രീംകോടതി വിധി ധാർഷ്ട്യത്തിനേറ്റ പ്രഹരം: എളമരം കരീം


ന്യൂഡൽഹി
പെഗാസസ് ഫോൺ ചോർത്തലിലെ സുപ്രീംകോടതി വിധി കേന്ദ്ര സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണെന്ന് സിപിഐ എം രാജ്യസഭാ നേതാവ് എളമരം കരീം. സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടെങ്കിലും സർക്കാർ അംഗീകരിച്ചില്ല. പെഗാസസ് എന്ന് ഉച്ചരിച്ചാൽ പ്രതിപക്ഷ എംപിമാരുടെ മൈക്ക് ഓഫാക്കുന്ന ജനാധിപത്യ വിരുദ്ധ സർക്കാർ സമീപനത്തിനും പാർലമെന്റ് വേദിയായി. കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തിലൂടെ ബിജെപി സർക്കാരിന്റെ വികൃത മുഖം ജനങ്ങൾക്ക് മുന്നിൽ അനാവരണം ചെയ്യപ്പെടുമെന്നും എളമരം കരീം പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2XOXHHZ

Comments

Archive

Contact Form

Send