കശുവണ്ടി വ്യവസായം 
ലാഭകരമാക്കാൻ 
കർക്കശ നിലപാട്


തിരുവനന്തപുരം
പൊതുമേഖലയിലെ കശുവണ്ടി വ്യവസായത്തെ പ്രൊഫഷണലാക്കുമെന്ന് മന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു. സ്ഥാപനങ്ങൾ ലാഭത്തിലാക്കാനാണ് ശ്രമം. ഗൗരവമായിത്തന്നെ ഇക്കാര്യം ചർച്ച ചെയ്യും, കർക്കശമായ സമീപനമുണ്ടാകും. തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തണം.

കാഷ്യൂ ബോർഡ് തോട്ടണ്ടി ഇറക്കി കശുവണ്ടി വികസന കോർപറേഷനും കാപ്പക്സിനും നൽകുന്നു. എന്നാൽ, ബോർഡിന് ഇവർ പണം നൽകുന്നില്ല. ഈ നില തുടരാനാകില്ല.

8000 ടണ്ണിലധികം തോട്ടണ്ടി ഇറക്കി. ഈ വർഷം അവസാനംവരെ ആവശ്യമായ സ്റ്റോക്കുണ്ട്. സ്വകാര്യമേഖലയിലും പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുകയാണെന്നും ജി എസ് ജയലാലിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3Ft1WtW

Comments

Archive

Contact Form

Send