തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതിവെട്ടിപ്പ്: മുഖ്യപ്രതി അറസ്‌റ്റിൽ
തിരുവനന്തപുരം> തിരുവനന്തപുരം കോര്പ്പറേഷനിലെ നികുതിവെട്ടിപ്പില് ഒളിവിലായിരുന്ന മുഖ്യപ്രതി എസ് ശാന്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശാന്തിയുടെ മുൻകൂർ ജാമ്യാപേക്ഷ നവംബർ ഒന്പതിന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിൽ വിളിച്ച് വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോർപ്പറേഷനിലെ മുതിർന്ന ഉദ്യോഗസ്ഥയായ ശാന്തി നേമം സോണിലെ സൂപ്രണ്ടാണ്.
നികുതിവെട്ടിപ്പില് എസ് ശാന്തി അടക്കം ഏഴ് ഉദ്യോഗസ്ഥരെ കോര്പ്പറേഷന് സസ്പെന്റ് ചെയ്തിരുന്നു. 27 ലക്ഷം രൂപയുടെ വെട്ടിപ്പാണ് ശാന്തിയുടെ നേതൃത്വത്തില് നേമം സോണിൽ മാത്രം നടന്നത്. തിരുവനന്തപുരം കോര്പറേഷനിലെ നേമം, ശ്രീകാര്യം, ആറ്റിപ്ര സോണുകളിലാണ് വന് നികുതി വെട്ടിപ്പ് നടന്നത്.
നികുതിവെട്ടിപ്പ് കേസിൽ നേമം സോണിലെ ക്യാഷ്യർ സുനിതയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് നികുതിവെട്ടിപ്പ് കണ്ടെത്തിയത്.
Credits Kerala || Deshabhimani Online News https://ift.tt/3jCtcfY
Comments