കര്‍ഷക സമരത്തിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറ്റി; രണ്ട് കര്‍ഷകര്‍ മരിച്ചു
ലഖ്നൗ > ഉത്തര്‍പ്രദേശില്‍ കര്‍ഷക സമരത്തിനിടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറി. അപകടത്തില്‍ രണ്ട് കര്‍ഷകര്‍ മരിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനാണ് വാഹനം ഇടിച്ചുകയറ്റിയതെന്ന് കര്‍ഷകര്‍ പറഞ്ഞു. എട്ട് പേരുടെ നില ഗുരുതരമാണ്.
യുപിയിലെ ലഖിംപൂര്‍ഖേരിയിലാണ് സംഭവം. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും അജയ് മിശ്രയും സംബന്ധിക്കുന്ന പരിപാടി ഈ പ്രദേശത്ത് സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലേക്ക് വരുന്നതിനായി ഒരുക്കിയ ഹെലിപ്പാഡിന് സമീപത്താണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. ഇതിനിടയിലേക്കാണ് മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ച് കയറിയത്.
Credits National || Deshabhimani Online News https://ift.tt/3ml1uoL
Comments