ഓടിയെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞു : സുരക്ഷാ ജീവനക്കാരന്‍



പാലാ
ദാരുണ കൃത്യത്തിന് ദൃക്സാക്ഷിയായതിന്റെ നടുക്കത്തിലാണ് പാലാ സെന്റ് തോമസ് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനായ മുത്തോലി സ്വദേശി ജോസ്.

മൂന്ന് വർഷമായി കോളേജിന്റെ പടിഞ്ഞാറെ കവാടത്തിൽ കാവൽക്കാരനാണ്. കവാടം കടന്ന് 200 മീറ്റർ അകലെയാണ് പരീക്ഷാ ഹാൾ. കവാടത്തിന് 50 മീറ്റർ അകലെയായിരുന്നു പെൺകുട്ടിയെ സഹപാഠി അരുകൊല ചെയ്ത്. അഭിഷേക് പെൺകുട്ടിയുമായി സംസാരിച്ച് നിൽക്കുന്നതാണ് ആദ്യംകണ്ടത്. പിന്നീട് ഇരുവരും തമ്മിൽ വാക്കുതർക്കമായി. ഇതിനിടെ പെൺകുട്ടിയെ പിടിച്ച് തള്ളുന്നതും കഴുത്തിൽ പിടിച്ച് തള്ളി നിലത്ത് വീഴിക്കുന്നതും കണ്ടാണ് ഓടിച്ചെന്നത്.

ദേഹം മുഴുവൻ ചോരയിൽ കുളിച്ച് കിടക്കുന്ന പെൺകുട്ടിയെയാണ് പിന്നീട് കാണുന്നത്. ഉടൻ തന്നെ പ്രിൻസിപ്പിലിനെ വിളിച്ച് വിവരമറിയിച്ചു. അദ്ദേഹമാണ് പൊലീസിൽ വിവരമറിയിച്ചത്. ജീവനക്കാരയ പ്രിൻസ് ദേവസ്യ, ഷൈൻ കെ ജോസ്, അനിൽ ജോസ്, ബിജോ വിജയൻ എന്നിവർ ചേർന്ന് രക്തത്തിൽകുളിച്ചു കിടന്ന പെൺകുട്ടിയെ ഉടൻതന്നെ വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു.

സംഭവശേഷം കൈകളിലെ രക്തം തുടച്ച് സമീപത്തെ മതിലിൽ ഇരിപ്പുറപ്പിച്ച അഭിഷേകിന് പൊലീസ് എത്തുമ്പോഴും നിർവികാര ഭാവമായിരുന്നുവെന്ന് ജോസ് പറഞ്ഞു.

കൊലപാതകത്തിന്റെ രേഖാചിത്രങ്ങൾ

കൊലപാതകത്തിന്റെ രേഖാചിത്രങ്ങൾ



Credits Kerala || Deshabhimani ​Online ​News https://ift.tt/3mbCnVk

Comments

Archive

Contact Form

Send