കര്‍ഷകർക്കെതിരായ അക്രമം; മോദി വാ തുറക്കണമെന്ന് യെച്ചൂരി
ന്യൂഡല്ഹി > ഉത്തര്പ്രദേശില് കര്ഷകരെ കാറുകയറ്റിക്കൊന്ന സംഭവത്തിലും കര്ഷകരെ അടിച്ചൊതുക്കണമെന്ന ഹരിയാന മുഖ്യമന്ത്രി മനോഹര് ലാല് ഖട്ടറിന്റെ പ്രസ്താവനയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാന് തയ്യാറാകണമെന്ന് സിപിഐ എം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി.
ജനാധിപത്യത്തെക്കുറിച്ചും നിയമവാഴ്ചയെക്കുറിച്ചുമുള്ള പ്രധാനമന്ത്രിയുടെ പ്രഭാഷണങ്ങൾ വിദേശ പ്രേക്ഷകരെ മാത്രമുദ്ദേശിച്ചുള്ളതാണോ എന്നും യെച്ചൂരി ചോദിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്ന കർഷകർക്കെതിരെ അക്രമം നടത്തണമെന്ന് ആവശ്യപ്പെട്ട മനോഹര് ലാല് ഖട്ടറിന് മുഖ്യമന്ത്രിയായി തുടരാനുള്ള അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/2YfB9jn
Comments