കീം രണ്ടാം അലോട്ട്‌മെന്റ് ഇന്ന്
തിരുവനന്തപുരം
സംസ്ഥാനത്തെ എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലെ പ്രവേശനത്തിനുള്ള (കീം) രണ്ടാംഘട്ട അലോട്ട്മെന്റ് ബുധൻ വൈകിട്ട് പ്രസിദ്ധീകരിക്കും. സർക്കാർ നിയന്ത്രിത സ്വകാര്യ സ്വാശ്രയ കോളേജിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ 21 മുതൽ 25വരെ നേരിട്ടെത്തി പ്രവേശനം നേടണം. സർക്കാർ കോളേജുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസ് ഒടുക്കി പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിൽ നൽകിയ നിർദേശങ്ങൾക്ക് അനുസൃതമായി ഓൺലൈനായി പ്രവേശനം നേടണം.
അലോട്ട്മെന്റ്, പ്രവേശനം എന്നിവ സംബന്ധിച്ച വിവരം രണ്ടാം ഘട്ട അലോട്ട്മെന്റിനോടനുബന്ധിച്ച് വിജ്ഞാപനം ചെയ്യും. വിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471- 2525300
Credits Kerala || Deshabhimani Online News https://ift.tt/3G4Xm5d
Comments