മഴ കുറയുന്നു; ഓറഞ്ച് അലർട്ട് മൂന്ന് ജില്ലകളിൽ മാത്രം, നാളെ ഒരിടത്തും ജാഗ്രതാ നിർദേശമില്ല
തിരുവനന്തപുരം > സംസ്ഥാനത്ത് മഴ സാധ്യത കുറയുന്നതായി കാലാവസ്ഥാ വകുപ്പ്. ഇതോടെ 11 ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് മൂന്ന് ജില്ലകളിലായി ചുരുക്കി. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ മാത്രമാണ് ഇന്ന് ഓറഞ്ച് അലർട്ട് ഉള്ളത്. നാളെ ഒരിടത്തും ജാഗ്രതാ നിർദേശമില്ല.
Credits Kerala || Deshabhimani Online News https://ift.tt/3DWUCVP
Comments