‘സ്‌റ്റാർ’എത്തി, തിയറ്ററുകളിൽ ആഘോഷം ; അടുത്തമാസം കൂടുതൽ ബിഗ്‌ ബജറ്റ്‌ താരചിത്രങ്ങൾ


കൊച്ചി
ആറുമാസത്തെ അടച്ചിടലിനുശേഷം തുറന്ന തിയറ്ററുകളിൽ ആഘോഷമായി ആദ്യ മലയാള സിനിമാ റിലീസ്. ജോജു ജോർജ് നായകനായ ‘സ്റ്റാർ’ വെള്ളിയാഴ്ച സംസ്ഥാനത്തെ 120 തിയറ്ററുകളിൽ റിലീസായി. എറണാകുളം ഷേണായീസിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരും താരങ്ങളും എത്തിയത് കാണികളിൽ ആവേശം നിറച്ചു. സംവിധായകൻ ഡോമിൻ ഡിസിൽവ, നിർമാതാവ് എബ്രഹാം മാത്യു, നടി ശീലു എബ്രഹാം എന്നിവർക്കുപുറമെ നവ്യാ നായർ, ധ്യാൻ ശ്രീനിവാസൻ, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവരും ആദ്യ പ്രദർശനം കാണാനെത്തി.

അജഗജാന്തരം, കുഞ്ഞെൽദോ, എല്ലാം ശരിയാകും, ഭീമന്റെ വഴി തുടങ്ങിയ ചിത്രങ്ങളും വരുംദിവസങ്ങളിൽ തിയറ്ററിലെത്തും. അടുത്തമാസം കൂടുതൽ ബിഗ് ബജറ്റ് താരചിത്രങ്ങൾ റിലീസാകുന്നുണ്ട്. ദുൽക്കർ സൽമാന്റെ കുറുപ്പ്, രജനീകാന്തിന്റെ അണ്ണാത്തെ തുടങ്ങിയ ചിത്രങ്ങളാണ് ഇതിൽ പ്രധാനപ്പെട്ടവ.

മോഹൻലാൽ നായകനായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ഉയർന്ന കാര്യങ്ങൾ ചർച്ച ചെയ്യാൻ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ എക്സിക്യൂട്ടീവ് യോഗം ശനിയാഴ്ച കൊച്ചിയിൽ ചേരും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3EsM21o

Comments

Archive

Contact Form

Send