സമ്പൂർണ വാക്സിനേഷൻ ജനുവരിയോടെ ; മന്ത്രി വീണാ ജോർജ്‌


തിരുവനന്തപുരം
സംസ്ഥാനത്ത് 18ന് മുകളിലുള്ള എല്ലാവർക്കും ഒക്ടോബറിൽ ഒന്നാം ഡോസും 2022 ജനുവരിയോടെ രണ്ടാം ഡോസും നൽകാനാകുമെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. 2.47 കോടി പേർക്ക് (92.8 ശതമാനം) ഒന്നാം ഡോസും 1.12 കോടിക്ക് (42.2 ശതമാനം) രണ്ടാം ഡോസും നൽകി.
കോവിഡ് -ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് 50,000 രൂപ അപേക്ഷ കിട്ടുന്നത് അനുസരിച്ച് വിതരണം പൂർത്തിയാക്കും. എ എൻ ഷംസീറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.

വാക്സിന്റെ പാർശ്വഫലമായി ചിലർക്ക് പ്രത്യേക അസുഖങ്ങളും ബുദ്ധിമുട്ടുകളും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതിൽ പഠനം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3D6a3KW

Comments

Archive

Contact Form

Send