നിയമസഭാ സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം

തിരുവനന്തപുരം > പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. നവംബർ 12 വരെ 24 ദിവസം ചേരും. 19 ദിവസം നിയമനിർമാണത്തിനും നാലു ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനും ഒരു ദിവസം ഉപധനാഭ്യർഥനകളുടെ പരിഗണനയ്ക്കുമാണ്.

കേരള തൊഴിലുറപ്പുതൊഴിലാളി ക്ഷേമനിധി, കേരള പഞ്ചായത്തിരാജ് (ഭേദഗതി), കേരള നഗര -ഗ്രാമാസൂത്രണ (ഭേദഗതി), കേരള മുനിസിപ്പാലിറ്റി (ഭേദഗതി)ബില്ലുകൾ തിങ്കളാഴ്ച അവതരിപ്പിക്കും. കേരള സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി), കേരള പൊതുവിൽപ്പന നികുതി (ഭേദഗതി), കേരള ധനസംബന്ധമായ ഉത്തരവാദിത്ത (ഭേദഗതി) ബില്ലുകൾ ചൊവ്വാഴ്ച പരിഗണിക്കും. സന്ദർശക ഗാലറി പ്രവേശനം പരിമിതമായി അനുവദിക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3miNThD

Comments

Archive

Contact Form

Send