പട്‌ന മെട്രോ നിർമാണം ; കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധം കനത്തു
പട്ന
പട്ന മെട്രോ റെയിൽ പദ്ധതിക്കായി കുടിയൊഴിപ്പിക്കുന്നതിനെതിരെ വൻ ജനകീയ പ്രക്ഷോഭം. മെട്രോയുടെ ഡിപ്പോ നിർമാണത്തിനായി ബലംപ്രയോഗിച്ച് കുടിലുകൾ ഒഴിപ്പിക്കുന്നത് ചെറുത്ത നാട്ടുകാരെ പൊലീസ് ക്രൂരമായി മർദിച്ചു. ഗുരുതര പരിക്കേറ്റ രാജേഷ് ഠാക്കൂർ മരിച്ചു.
മഹലി പക്രി മേഖലയിൽ ചെറിയ വരുമാനക്കാരായ ഒരു ഡസനോളം കുടുംബങ്ങളെ കുടിയിറക്കി. പട്ന സ്മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായാണ് മെട്രോ നിർമാണം. സമരത്തിന് സിപിഐ എം, സിപിഐ, സിപിഐ എംഎൽ പാർടികൾ പിന്തുണ പ്രഖ്യാപിച്ചു. ഒഴിപ്പിക്കുന്നവർക്ക് നഷ്ടപരിഹാരവും പുനരധിവാസം ഉറപ്പാക്കണമെന്നും രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും ഒരാൾക്ക് സർക്കാർ ജോലിയും നൽകണമെന്നും ഇടതുപക്ഷ പാർടികൾ ആവശ്യപ്പെട്ടു. ഇതിനിടെ, പ്രതിഷേധക്കാർക്കെതിരെ പൊലീസ് കേസെടുത്തു.
Credits National || Deshabhimani Online News https://ift.tt/2WZ0a2i
Comments