കൊല്ലം കടയ്‌ക്കലിൽ എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെ ബിജെപി ആക്രമണം; നാലുപേർക്ക് പരിക്ക്
കൊല്ലം > കടയ്ക്കല് എസ്എച്ച് എം എൻജിനീയറിങ് കോളേജില് എസ്എഫ്ഐ പ്രവര്ത്തകര്ക്ക് നേരേ ആര്എസ്എസ്- ബിജെപി ആക്രമണം. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില് ക്ലാസ്സ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കോളേജിലെത്തിയ എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അമല്, ഏരിയാ സെക്രട്ടറി സഹല്, ഏരിയാ പ്രസിഡന്റ് കാര്ത്തിക്, ഏരിയാ കമ്മിറ്റി അംഗം സഫര് എന്നിവരെയാണ് ആര്എസ്എസ്, ബിജെപി അക്രമിസംഘം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സഹല്, അമല് തുടങ്ങിയവരെ തിരുവനന്തപുരം മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചു.
ഇവര് കോളേജിലേക്ക് പ്രവേശിക്കുമ്പോള്, കോളേജിനുള്ളില് കോളേജ് സെക്യൂരിറ്റി സജിലാലിന്റെ നേതൃത്വത്തില് ആയുധ പൂജ നടത്തുകയായിരുന്നു. എന്താണ് നടക്കുന്നതെന്ന് സെക്യൂരിറ്റി സജിലാലിനോട് ചോദിക്കുന്നതിനിടയില് പുറത്തുനിന്നും രണ്ട് വാഹനങ്ങളില് എത്തിയ വിപിന്, വിനോദ്, രതിരാജന്, അജിത്ത്, ഷാരോണ്, സജി, കുയില് എന്ന് വിളിക്കുന്ന ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എസ്എഫ്ഐ പ്രവര്ത്തകരെ ആക്രമിച്ചത്. ആക്രമിച്ച ശേഷം രക്ഷപ്പെടാന് ശ്രമിക്കുന്നതിനിടെ ഇവര് വന്ന വാഹനങ്ങള് കോളേജ് കവാടത്തിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞു. ക്യാമ്പസിനുള്ളില് കാണാതായ രണ്ട് അക്രമികള്ക്കായി വന് പൊലീസ് സംഘം എസ്എച്ച്എം കോളേജ് ക്യാമ്പസില് രാത്രി വൈകിയും തെരച്ചിൽ നടത്തിയിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/3BKvEIC
Comments