ആഡംബര കപ്പലില്‍ റെയ്‌ഡ്: ഷാരൂഖ് ഖാന്റെ മകനെ ചോദ്യം ചെയ്യുന്നു
മുംബൈ > ആഡംബര കപ്പലില് മയക്കുമരുന്ന് പാര്ട്ടിക്കിടയില് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാൻ ഉൾപ്പെടെ എട്ട് പേര് പിടിയില്.
നാർക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്സിബി) നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. കോർഡിലിയ ക്രൂയിസ് ആഡംബര കപ്പലില് എന്സിബി സംഘം നടത്തിയ റെയ്ഡില് കൊക്കെയ്ന്, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ളവ പിടിച്ചെടുത്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കോർഡിലിയ ക്രൂയിസ് കപ്പലിലായിരുന്നു റെയ്ഡ്. കപ്പൽ മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്നു.
ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പരിശോധനകൾ തുടരുകയാണെന്നും എന്സിബി സോണല് ഡയറക്ടര് സമീര് വാങ്കഡെ അറിയിച്ചു. കപ്പലിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തുവരുന്നു.
Credits National || Deshabhimani Online News https://ift.tt/3isOoEC
Comments