മാരാരിക്കുളം രക്തസാക്ഷി സ്മരണ പുതുക്കി
എസ്എൽ പുരം
മാരാരിക്കുളം രക്തസാക്ഷികൾക്ക് നാടിന്റെ പ്രണാമം. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയിൽ നൂറുകണക്കിനുപേർ പങ്കെടുത്തു. പ്രകടനവും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. സിപിഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയിൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. ടി എം തോമസ് ഐസക്, ബിനോയി വിശ്വം എംപി , ആർ നാസർ, ടി ജെ ആഞ്ചലോസ്, ജി വേണുഗോപാൽ, എ എം ആരിഫ് എംപി, വി ജി മോഹനൻ, ജലജ ചന്ദ്രൻ, പി വി സത്യനേശൻ, ജി കൃഷ്ണപ്രസാദ്, വി പി ചിദംബരൻ, കെ ബി ഷാജഹാൻ, എസ് പ്രകാശൻ, ടി ടി ജിസ്മോൻ എന്നിവർ സംസാരിച്ചു.
വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഡി ഹർഷകുമാർ അധ്യക്ഷനായി. വി ജി മോഹനൻ സ്വാഗതം പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3pEUnKZ
Comments