ആര്യന്‍ ഖാന്‍ ജുഡീഷ്യൽ കസ്റ്റഡിയിൽ ; ജാമ്യാപേക്ഷയിൽ വാദം ഇന്ന്


മുംബൈ
ആഡംബര കപ്പലിലെ ലഹരിപ്പാർടി കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യന് ഖാൻ ഉൾപ്പെടെ എട്ടുപേരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആര്യൻ ഖാനെ 11 വരെ കസ്റ്റഡിയിൽ വേണമെന്ന എൻസിബി ആവശ്യം ബോംബെ കോടതി തള്ളി. ചോദ്യം ചെയ്യാൻ എൻസിബിക്ക് ആവശ്യത്തിന് സമയം ലഭിച്ചതായി കോടതി പറഞ്ഞു.അതേസമയം, ആര്യന്റെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച പകൽ 11ന് വാദം കേൾക്കും.

കോവിഡ് പരിശോധന നടത്താത്തതിനാൽ വെള്ളിയാഴ്ച രാവിലെവരെ പ്രതികളെ എൻസിബിയുടെ ഓഫീസിൽ പാര്പ്പിക്കുക. മുംബൈയിൽനിന്ന് ഗോവയിലേക്ക് സഞ്ചരിച്ച കോർഡിലിയ കപ്പലിലെ ലഹരിവിരുന്നുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകിട്ടാണ് എൻസിബിയുടെ രഹസ്യ ഓപ്പറേഷനിൽ ആര്യനുൾപ്പെടെ എട്ട് പ്രതികൾ അറസ്റ്റിലായത്.



Credits National || Deshabhimani ​Online ​News https://ift.tt/3FuoSZB

Comments

Archive

Contact Form

Send