‘സംസ്‌കാര’യുമായി ചെന്നിത്തല ; ഗാന്ധിദർശന്‌ ചെക്ക്‌


കാഞ്ഞങ്ങാട്
കെപിസിസിയുടെ ഗാന്ധിദർശൻ സമിതിക്ക് ബദലായി ചെന്നിത്തലയുടെ സംസ്കാര സമിതി. സ്വന്തം ഗ്രൂപ്പ് നേതാക്കളെ ജില്ലാ ഭാരവാഹികളാക്കിയാണ് ചെന്നിത്തലയുടെ നീക്കം. ഏഴിന് കാസർകോട് പിലിക്കോട് നടക്കുന്ന പരിപാടിയിൽ ചെന്നിത്തല പങ്കെടുക്കും. ഇവിടെ കെ പി കുഞ്ഞിക്കണ്ണനാണ് ജില്ലാ ചെയർമാൻ.

അതേസമയം വി സി കബീറിന്റെ നേതൃത്വത്തിൽ ഗാന്ധിദർശൻ സമിതിയുടെ പരിപാടിയും ഇവിടെ നടക്കുന്നുണ്ട്. എല്ലാ ജില്ലയിലും ചെന്നിത്തല നേരിട്ടെത്തിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുക. കെ സുധാകരനെയും വി ഡി സതീശനെയും അനൂകൂലിക്കുന്നവരെ പൂർണമായും ഒഴിവാക്കും.

വല്ലഭായ് പട്ടേൽ ജയന്തി, അബ്ദുൾകലാം ജയന്തി, നെഹ്റു ജയന്തി എന്നിവയും സംസ്കാര ആഘോഷിക്കുന്നുണ്ട്. എന്നാൽ, മറുപക്ഷത്തുള്ള ഡിസിസി പ്രസിഡന്റുമാരെ പോലും പരിപാടിയിൽ പങ്കെടുപ്പിക്കില്ല.



Credits Kerala || Deshabhimani ​Online ​News https://ift.tt/3l70yVw

Comments

Archive

Contact Form

Send