കർഷക രക്തസാക്ഷികൾക്ക്‌ സ്മരണാഞ്ജലി


ന്യൂഡൽഹി
കേന്ദ്രമന്ത്രിയുടെ മകനും കൂട്ടാളികളും കാർകയറ്റി കൊലപ്പെടുത്തിയ കർഷകർക്ക് സ്മരണാഞ്ജലി അർപ്പിച്ച് ലഖിംപുർ ഖേരിയിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ആയിരക്കണക്കിന് കർഷകരും സംയുക്ത കിസാൻമോർച്ച നേതാക്കളും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പങ്കെടുത്തു.

അഖിലേന്ത്യ കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ്, യുപി കിസാൻസഭ പ്രസിഡന്റ് ഭരത്സിങ്, സെക്രട്ടറി മുകുത് സിങ്, സിഐടിയു യുപി ജനറൽ സെക്രട്ടറി പ്രേംനാഥ് റായി എന്നിവർ സംസാരിച്ചു. മഹിളാ സംഘടനകളുടെ പ്രതിനിധികളും ലഖിംപുർ ഖേരി സന്ദർശിച്ച് കർഷകപ്രക്ഷോഭ രക്തസാക്ഷികൾക്ക് സ്മരണാഞ്ജലി അർപ്പിച്ചു.

കേസിൽ അറസ്റ്റിലായ മന്ത്രിപുത്രൻ ആശിഷ് മിശ്ര മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്.



Credits National || Deshabhimani ​Online ​News https://ift.tt/2YMYd9O

Comments

Archive

Contact Form

Send