കുറ്റ്യാടി ജലസേചനപദ്ധതി നവീകരിക്കും : റോഷി അഗസ്‌റ്റിൻ
തിരുവനന്തപുരം
കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ ബലപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു. ആവശ്യമായ വീതിയും ആഴവും കൂട്ടും. വേണ്ടിവന്നാൽ പുനർനിർമാണം നടത്തും. കനാൽ അറ്റക്കുറ്റപ്പണിക്കായി 150 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഫണ്ട് ലഭിച്ചാൽ പദ്ധതി നടപ്പാക്കുമെന്നും കെ പി കുഞ്ഞഹമ്മദ് കുട്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു. പെരുവണ്ണാമൂഴിയിൽ ഡാം ടൂറിസവും കുപ്പിവെള്ള യൂണിറ്റും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3nA0xK1
Comments