എൻഎഫ്‌പിഇ സമ്മേളനം; പി കരുണാകരൻ ചെയർമാൻ, പി കെ മുരളീധരൻ കൺവീനർ
കോഴിക്കോട് > എൻഎഫ്പിഇ സംസ്ഥാന ഏകോപനസമിതി ചെയർമാനായി പി കരുണാകരനെയും കൺവീനറായി പി കെ മുരളീധരനെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. എം കൃഷണന് നഗറില് (നളന്ദ ഓഡിറ്റോറിയം) കോഴിക്കോട് നടന്ന നാലുദിവസത്തെ സംസ്ഥാന സമ്മേളനം വ്യാഴാഴ്ച സമാപിച്ചു. മറ്റു ഭാരവാഹികൾ :പി വി രാജേന്ദ്രൻ - [വൈസ് ചെയർമാൻ ] ജി ജമുന [ മഹിളാ കണ്വീനര്]. വിവിധ ഘടകയൂണിയനുകളുടെ ഭാരവാഹികളെയും തെരഞ്ഞെടുത്തു.
വ്യാഴാഴ്ച ചേർന്ന ഗ്രാമീണ് ഡാക് സേവക് യൂണിയന്റെ പ്രതിനിധി സമ്മേളനം അഖിലേന്ത്യാ പ്രസിഡന്റ് പി വി രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. ജിഡിഎസ് യൂണിയന് പ്രസിഡന്റ് കെ ഗോപാലകൃഷണന് നായര് അധ്യക്ഷനായി. പി കെ മുരളീധരന്, കെകെ സുരേന്ദ്രന്, മുഹമ്മദ് മഹീൻ, പി ശിവദാസന്, കുമാരന് നമ്പ്യാര്, ആര് ജൈനേന്ദ്രകുമാര് എന്നിവര് സംസാരിച്ചു. പി. രാധാകൃഷ്ണന് സ്വാഗതവും കെ. ഭവിത നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറി രാജപ്പന് പിള്ള റിപ്പോര്ട്ടും കണക്കും അവതരിപ്പിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3FNmzRw
Comments