മോദിക്കെതിരെ റോമിൽ മലയാളികളുടെ പ്രതിഷേധം
റോം
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മലയാളികളുടെ പ്രതിഷേധം. കേരളത്തിൽനിന്നുള്ള ഇടതുപക്ഷ പ്രവർത്തകരുടെ സംഘടനയായ രക്തപുഷ്പങ്ങളുടെ നേതൃത്വത്തിൽ റോമിലെ കൊളോസിയത്തിനുമുന്നിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
ഇന്ധന വിലവർധനയും കർഷകബില്ലും പൊതുമേഖലാ സ്വകാര്യവൽക്കരണവും പിൻവലിക്കണമെന്ന മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകളുമായാണ് പ്രവർത്തകർ എത്തിയത്. പ്രതിഷേധ സദസ്സ് രക്തപുഷ്പങ്ങൾ ചെയർമാൻ സി ഐ നിയാസ് ഉദ്ഘാടനംചെയ്തു. സെക്രട്ടറി സാബു സ്കറിയ സ്വാഗതം പറഞ്ഞു. ടോമി അങ്കമാലി, ജോൺസൻ, സജി പിറവം, ജിതേഷ്, ശ്രീകാന്ത്, ഇമ്മാനുവൽ, രാജീവ് അപ്പുകുട്ടൻ, ശരത് ശിവൻ എന്നിവർ സംസാരിച്ചു.
Credits National || Deshabhimani Online News https://ift.tt/3jLvwkT
Comments