വെള്ളക്കെട്ടിലേക്ക് ബസിറക്കി ; ഡ്രൈവറുടെ ലൈസൻസ്‌ പോയേക്കും


തിരുവനന്തപുരം
പൂഞ്ഞാറിൽ കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിൽ ഇറക്കി അഭ്യാസംകാണിച്ച ഡ്രൈവർ ജയദീപിന്റെ ലൈസൻസ് റദ്ദാക്കാൻ സാധ്യത. ഇതിനുള്ള നടപടി മോട്ടോർ വാഹനവകുപ്പ് തുടങ്ങി. നടപടി ഒഴിവാക്കാനുള്ള വിശദീകരണം രണ്ടാഴ്ചയ്ക്കുള്ളിൽ നൽകണമെന്നു കാണിച്ച് കോട്ടയം ആർടിഒ ഡ്രൈവർക്ക് നോട്ടീസ് നൽകി. യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയതിന് ഇയാളെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷനെ സമൂഹമാധ്യമങ്ങളിലൂടെ പരിഹസിച്ച് ഇയാൾ രംഗത്തുമെത്തി.

ഈരാറ്റുപേട്ടയിലേക്ക് പോയ കെഎസ്ആർടിസി ബസ് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തിൽ മുങ്ങിയത്. ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാരാണ് രക്ഷിച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3vrTKW1

Comments

Archive

Contact Form

Send