ഹൈക്കോടതി ജഡ്‌ജിമാർ ചുമതലയേറ്റു


കൊച്ചി
കേരള ഹൈക്കോടതിയിലെ നാലു പുതിയ ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സി ജയചന്ദ്രൻ, പി ജി അജിത് കുമാർ, സി എസ് സുധ, സോഫി തോമസ് എന്നിവരാണ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. ചീഫ് ജസ്റ്റിസ് എസ് മണികുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു.

അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ്, കേരള ഹൈക്കോർട്ട് അഡ്വക്കറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് എബ്രഹാം എന്നിവർ സംസാരിച്ചു. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, അലക്സാണ്ടർ തോമസ്, മുഹമ്മദ് മുഷ്താക്, സരസ വെങ്കട നാരായണ ഭട്ടി തുടങ്ങിയവർ പങ്കെടുത്തു. ഹൈക്കോടതിയിൽ നിലവിൽ 41 ജഡ്ജിമാരുണ്ട്. ആറുപേർ വനിതകളാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3aTrqTh

Comments

Archive

Contact Form

Send