കെഎഎസ് നിയമന ശുപാർശ ഇന്ന്
തിരുവനന്തപുരം
കെഎഎസ് ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയിനി തസ്തികയുടെ നിയമന ശുപാർശ തിങ്കളാഴ്ച നൽകും. പകൽ 12ന് പിഎസ്സി ആസ്ഥാനത്താണ് പരിപാടി. ഉദ്യോഗാർഥികൾക്ക് എസ്എംഎസ്, പ്രൊഫൈൽ സന്ദേശം നൽകിയിട്ടുണ്ട്. സ്ട്രീം 1, സ്ട്രീം 2, സ്ട്രീം 3 എന്നിവയിലെ ഉദ്യോഗാർഥികൾക്ക് യഥാക്രമം രാവിലെ 9.30, 10.00, 10.30 സമയങ്ങളിൽ വെരിഫിക്കേഷൻ നടക്കും. തിരിച്ചറിയൽ രേഖ, ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിന്റെ പ്രിന്റൗട്ട് എന്നിവ സഹിതം ആസ്ഥാന ഓഫീസിൽ ഹാജരാകണം.
Credits Kerala || Deshabhimani Online News https://ift.tt/3mtosLJ
Comments