സഹപ്രവർത്തകയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ബിജെപി നേതാവിനെതിരെ കേസ്‌

വൈക്കം> സഹപ്രവർത്തകയെ ദീർഘനാളുകളായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിനെതിരെ പൊലീസ് കേസെടുത്തു. ബിജെപി ഉദയനാപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുമേഷ് കൊല്ലേരിക്കെതിരെ വൈക്കം പൊലീസാണ് കേസെടുത്തത്. ഇയാൾ ഒളിവിലാണ്.

ചെട്ടിമംഗലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിക്കുന്ന ഘട്ടത്തിലാണ് യുവതി സുമേഷിനെ പരിചയപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പുസമയത്ത് സുമേഷ് ഇവരുടെ ഫോൺനമ്പർ വാങ്ങി അടുപ്പം സ്ഥാപിച്ചു. തുടർന്ന് യുവതിയും കുട്ടികളും മാത്രം താമസിച്ചിരുന്ന വീട്ടിലെത്തി ബലംപ്രയോഗിച്ച് പീഡിപ്പിച്ചു. ദൃശ്യങ്ങളും പകർത്തി.

പിന്നീട് പലതവണ ഈ ദൃശ്യങ്ങൾകാട്ടി ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളിലുമെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പുറത്തുപറയാതിരിക്കാൻ വിവാഹ വാഗ്ദാനവും നൽകി. യുവതിയുടെ ആഭരണങ്ങളും ഇയാൾ വാങ്ങി പണയംവച്ചിരുന്നു. പിന്നീട് പലകാരണങ്ങൾ പറഞ്ഞ് ക്രൂരമായി മർദിക്കുമായിരുന്നു. നിരന്തര ഭീഷണിയെ തുടർന്നാണ് പൊലീസിൽ പരാതിനൽകിയത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. യുവതി വൈക്കം മജിസ്ട്രേറ്റിനും മൊഴിനൽകി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3aIjkMV

Comments

Archive

Contact Form

Send