കേരളത്തിൽ വ്യാജമരുന്നുകൾ വിൽക്കുന്നില്ല : വീണാ ജോർജ്‌


തിരുവനന്തപുരം
കേരളത്തിൽ വ്യാജ മരുന്നുകൾ വിൽക്കുന്നില്ലെന്നും ഗുണനിലവാരമില്ലാത്തവ വളരെ കുറവാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ മുഖേന കേന്ദ്ര സർക്കാർ നടത്തിയ പഠനത്തിലാണിത് വ്യക്തമായത്. റിപ്പോർട്ട് സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും അനൂപ് ജേക്കബിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു. കേരളത്തിൽ മരുന്ന് മേഖലയിൽ എൻഫോഴ്സ്മെന്റും പരിശോധനയും ശക്തമാണ്. ഈ മേഖലയിൽ കൂടുതൽ തസ്തിക സൃഷ്ടിക്കാൻ സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3GpxTnm

Comments

Archive

Contact Form

Send