വൈശാഖിന്റെ സഹോദരിക്ക് ജോലി, കടം ഏറ്റെടുക്കും: മന്ത്രി കെ എന്‍ ബാലഗോപാല്‍
കൊല്ലം
ജമ്മുകശ്മീരിലെ പൂഞ്ചിൽ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട കുടവട്ടൂർ സ്വദേശി ജവാൻ വൈശാഖിന്റെ സഹോദരിക്ക് സർക്കാർ ജോലി നൽകുമെന്നും കുടുംബത്തിന്റെ കടബാധ്യത ഏറ്റെടുക്കുമെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. വൈശാഖിന്റെ കുടവട്ടൂരിലെ വീട് സന്ദർശിക്കുകയായിരുന്നു മന്ത്രി.
കുടുംബത്തിന്റെ 27 ലക്ഷം രൂപയുടെ കടബാധ്യത ഏറ്റെടുക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. സഹോദരി ശിൽപ്പയ്ക്ക് ജോലി നൽകാനുള്ള നടപടി അതിവേഗം പൂർത്തിയാക്കും. വിവിധ സംഘടനകളും പഞ്ചായത്തുമൊക്കെ കുടുംബത്തെ സഹായിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കുടുംബത്തിന് തുടർന്നും സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വൈശാഖിന്റെ അച്ഛൻ ഹരിദാസൻ, അമ്മ ബീനകുമാരി, സഹോദരി ശിൽപ്പ എന്നിവർ സർക്കാരിന്റെ കരുതലിന് നന്ദി അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3GCDCGj
Comments