അറിവാണ് സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നത് : പിണറായി വിജയൻ
തിരുവനന്തപുരം
അറിവാണ് സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിനാലാണ് വിദ്യാഭ്യാസം പ്രധാനപ്പെട്ട സാമൂഹ്യപ്രവർത്തനമാകുന്നത്. വിദ്യാരംഭദിനത്തിൽ അറിവിന്റെ ലോകത്തേക്ക് ചുവടുവയ്ക്കുന്ന കുരുന്നുകൾക്ക് ആശംസ നേരുകയായിരുന്നു അദ്ദേഹം.
കോവിഡിനെ തുടർന്ന് ദീർഘകാലം അടച്ചിട്ട വിദ്യാലയങ്ങൾ തുറക്കുന്നത് സന്തോഷകരമാണ്. കുഞ്ഞുങ്ങൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യമൊരുക്കാനും നാടിന്റെ ശോഭനമായ ഭാവി ഉറപ്പാക്കാനും ഒരുമിച്ച് നിൽക്കാമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ പറഞ്ഞു. ഔദ്യോഗിക വസതിയിൽ നേഹ, നിയ, കനി, ഫിദൽ എന്നീ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തിയ ചിത്രങ്ങളും മുഖ്യമന്ത്രി പങ്കുവച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3mX4IiH
Comments