സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ തുടരുന്നു; നേതൃത്വം നൽകി വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം > നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങളും അണുനശീകരണ പ്രവർത്തനങ്ങളും തുടരുന്നു. പൊതുജന പങ്കാളിത്തത്തോടെ ജനപ്രതിനിധികളും ജനകീയ സമിതികളുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പൂജപ്പുര പാങ്ങോട് ഗവൺമെന്റ് എൽ പി സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും പങ്കെടുത്തു.
സ്കൂളിനെ സജ്ജമാക്കൽ, ഫർണിച്ചറുകൾ നന്നാക്കി തയ്യാറാക്കൽ, ഇഴജന്തുക്കളും മറ്റും ഉണ്ടാകാനിടയുള്ള സാഹചര്യം ഒഴിവാക്കാൻ എല്ലാ സ്ഥലങ്ങളും വൃത്തിയാക്കിയെന്ന് ഉറപ്പാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് സ്കൂളുകളിൽ നടക്കുന്നത്.
Credits Kerala || Deshabhimani Online News https://ift.tt/3ASBA0H
Comments