ഛത്തീസ്‌ഗഢ് കോണ്‍ഗ്രസില്‍ തമ്മിലടി; ഡൽഹിയിൽ തമ്പടിച്ച് ബാഗേൽപക്ഷം
ന്യൂഡൽഹി > പഞ്ചാബിനും രാജസ്ഥാനും പിന്നാലെ ഛത്തീസ്ഗഢിലും കോൺഗ്രസിലെ തമ്മിലടിയും അധികാരത്തർക്കവും രൂക്ഷമാകുന്നു. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ മാറ്റുമെന്ന അഭ്യൂഹങ്ങൾക്കിടെ അദ്ദേഹത്തെ അനുകൂലിക്കുന്ന 20 എംഎൽഎമാർ ഡൽഹിയിൽ തുടരുകയാണ്.
മുഖ്യമന്ത്രിയെ മാറ്റേണ്ട ആവശ്യമില്ലെന്നും ഭൂപേഷ് ബാഗേൽ അഞ്ചുവർഷം പൂർത്തിയാക്കുമെന്നും എംഎൽഎയായ ബൃഹസ്പത് സിങ് പറഞ്ഞു. ഭൂപേഷ് ബാഗേലും ആരോഗ്യ മന്ത്രി ടി എസ് സിങ് ദേവുമാണ് മുഖ്യമന്ത്രിപദത്തിന്റെ പേരിൽ ഇടഞ്ഞുനിൽക്കുന്നത്. അതേസമയം, എംഎൽഎമാർക്ക് ഡൽഹിയിൽ പോകുന്നതിന് വിലക്കില്ലെന്നും ഇതിനെ രാഷ്ട്രീയമായി കാണേണ്ടെന്നും ബാഗേൽ പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/3FartrL
Comments