ജോലിക്കാരിയുടെ മകളെ പീഡിപ്പിച്ചു; മോൻസണിനെതിരെ പോക്‌സോ കേസ്‌

കൊച്ചി > പുരാവസ്തുക്കളുടെ പേരിൽ കോടികൾ തട്ടിപ്പു നടത്തിയ മോൻസൺ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് പോക്സോ കേസെടുത്തു. മോൻസന്റെ വീട്ടിൽ ജോലിക്കു നിന്ന സ്ത്രീയുടെ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്. പെൺകുട്ടിയുടെ അമ്മ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു.

പെൺകുട്ടിക്ക് തുടർ വിദ്യാഭ്യാസത്തിനു സൗകര്യം ഒരുക്കാമെന്ന് വാഗ്ദാനം നൽകി കലൂരിലെ വീട്ടിലും മറ്റൊരു വീട്ടിലും എത്തിച്ച് പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. പെൺകുട്ടിക്ക് 17 വയസുള്ളപ്പോഴായിരുന്നു പീഡനം. പുറത്തുപറയാനുള്ള ഭയം മൂലമാണ് ഇതുവരെ പരാതിപ്പെടാതിരുന്നതെന്നാണ് പെൺകുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. പെൺകുട്ടിയുടെ വൈദ്യ പരിശോധനയും കേസന്വേഷണത്തിലെ പ്രാഥമിക നടപടികളും പൂർത്തിയാക്കിയതായി നോർത്ത് പൊലീസ് അറിയിച്ചു.

എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തതെങ്കിലും അന്വേഷണം മോൻസണിനെതിരായ മറ്റു കേസുകൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനു കൈമാറിയേക്കാം. കേസിൽ കൂടുതൽപ്പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതുൾപ്പെടെ അന്വേഷിക്കുന്നുണ്ട്. മറ്റൊരു ലൈംഗിക പീഡനക്കേസ് ഇല്ലാതാക്കാൻ മോൻസൺ ഇടപെട്ടു എന്നുപരാതിപ്പെട്ട് നേരത്തെ യുവതി രംഗത്തുവന്നിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3B6rQ3n

Comments

Archive

Contact Form

Send